ജയ സാധ്യതയുള്ള സംവരണ സീറ്റിനായി BJP യിൽ,, കടിപിടി - അജിതാ ജയ്ഷോർ
അടുത്ത് വരുന്ന നിയമസഭാ സീറ്റിൽ വിരലിൽ എണ്ണാവുന്ന സീറ്റെങ്കിലും നേടുമെന്ന കണക്കുകൂട്ടൽ നടത്തുന്ന BJP പാളയത്തിൽ ജയസാധ്യതയുള്ള സംവരണ സീറ്റ് കയ്യിലാക്കാൻ പാർട്ടിയിലെ നേതാക്കൾ ചരടുവലി നടത്തുന്നു. കൊങ്ങാട് കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സംസ്ഥാന വനിതാ നേതാവ് സ്വന്തം പക്ഷത്തുള്ളവരെ കൂട്ടുപിടിച്ച് സീറ്റിനായി വാദം ഉന്നയിക്കുമ്പോൾ തന്നെ രാജഗോപാലിനെ പോലെ പാരമ്പര്യമുള്ള, ജനസംഘത്തിലൂടെ പാർട്ടി പ്രവർത്തനം തുടങ്ങിയ ഹരിജൻ മോർച്ചയുടെ ദേശീയ തലത്തിലുള്ള നേതാവായിരുന്ന വ്യക്തിയെ കൊങ്ങാട് പോലുള്ള സ്ഥലത്ത് നിർത്തി വിജയിപ്പിക്കണമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്, അടിസ്ഥാനതലം മുതൽ പാർട്ടി പ്രവർത്തനം നല്ല രീതിയിൽ നടക്കുന്ന കൊങ്ങാട് തട്ടി തെറിപ്പിക്കാൻ വേണ്ടി ഒരു പരീക്ഷണം നടത്തരുതെന്നുമാണ് ദേശീയ നേതാക്കളുടെ അഭിപ്രായം, ഒരു കാലത്ത് ശക്തികേന്ദ്രമായിരുന്ന പെരുമ്പാവൂരിൽ യാതൊരു വിധ ജനപിന്തുണയും ഇല്ലാത്ത വനിതാ നേതാവിനെ മത്സരത്തിനിറക്കി, ഭാഗ്യപരീക്ഷണത്തിന് പാർട്ടി തയ്യാറാവരുതെന്നും പല സീനിയർ നേതാക്കളും പറയുന്നു., സംസ്ഥാന തലത്തിൽ ജനപിന്തുണയുള്ളവരെ മാത്രം കൊങ്ങാട് അയച്ചാൽ മതിയെന്നും പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെടുന്നു. വിജയദാസ് MLA യുടെ വിജയത്തെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ BJP നടത്തി കൊണ്ടിരിക്കുമ്പോഴാണ് MLA യുടെ മരണം, അദ്ദേഹത്തിന് പകരക്കാരനായി ശക്തനായ ഒരാളെ ഇടതുപക്ഷത്തിന് ഇതുവരെ തീരുമാനിക്കാൻ സാധിച്ചിട്ടില്ല, മത്സരശേഷം മണ്ഡലത്തിൽ എത്തി നോക്കുക പോലും ചെയ്യാത്ത പന്തളത്തെ, പോലുള്ളവരെ ഗോദയിൽ ഇറക്കാൻ കോൺഗ്രസിനും ഭയമാണ്, ബി.ജെ.പിക്ക് ജയസാധ്യതയുള്ള ഇവിടെ ടിക്കറ്റിനായി കടിപിടി നടത്തിയാൽ താമര വിരിയിക്കാനുള്ള പാർട്ടിയുടെ ആഗ്രഹം, വെള്ളത്തിലാകുമെന്നതിൽ തർക്കമില്ല
Comments (0)